കരവാരം ഗ്രാമപഞ്ചായത്തിലെ ഗതാഗത സൗകര്യവും പ്രദേശവികസനവും ശക്തിപ്പെടുത്തുന്നതിനായി നടപ്പിലാക്കിയ നിരവധി അടിസ്ഥാന സൗകര്യ പദ്ധതികൾ പൂർത്തിയായി. മഞ്ചപ്ലാക്കൽ–അനൂർ വിളാകം റോഡ് (MLA ഫണ്ട് ₹26 ലക്ഷം), കുഴിവിള ക്ഷേത്രം–പെരുന്തോട്ടത്ത് കാവ് റോഡ് (MLA ഫണ്ട് ₹17.6 ലക്ഷം), കരിങ്ങോട്ടുകാവ് ദേവീക്ഷേത്രം റോഡ് (വാർഡ് മെമ്പർ ഫണ്ട് ₹4 ലക്ഷം), നവീകരിച്ച പുതിയ തടം–കുഴിവിളക്കാവ് റോഡ് (വാർഡ് മെമ്പർ ഫണ്ട് ₹8 ലക്ഷം), നവീകരിച്ച ഞാറക്കാട്ടുവിള–പുലിക്കോട്ടുകോണം ക്ഷേത്ര റോഡ് (വാർഡ് മെമ്പർ ഫണ്ട് ₹7.3 ലക്ഷം) എന്നിവയുടെ ഉദ്ഘാടനം ബഹുമാന്യ ആറ്റിങ്ങൽ എം.എൽ.എ ശ്രീമതി ഒ. എസ്. അംബിക നിർവഹിച്ചു.
ഇതോടെ പ്രദേശവാസികളുടെ ദൈനംദിന യാത്രാസൗകര്യങ്ങൾ ഗണ്യമായി മെച്ചപ്പെടുകയും, ഗ്രാമത്തിലെ സമഗ്ര വികസനത്തിനു പുതിയ ഉയരങ്ങൾ ലഭിക്കുകയും ചെയ്യുമെന്ന് ചടങ്ങിൽ സന്ദേശം നൽകി.