Spread the love

തോട്ടയ്ക്കാട് പി.ഒയിലെ ഗവ. എൽ. പി. എസ് പറക്കുളം സ്കൂളിൽ പ്രഭാതഭക്ഷണ പദ്ധതി ഔപചാരികമായി ആരംഭിച്ചു. വിദ്യാർത്ഥികളുടെ ആരോഗ്യവും പോഷകസുരക്ഷയും ഉറപ്പാക്കുന്നതിനായി നടപ്പാക്കിയ ഈ മഹത്തായ പദ്ധതിയുടെ ഉദ്ഘാടനം ബഹു: എം. എൽ. എ. ശ്രീമതി O. S. അംബിക നിർവഹിച്ചു.
സ്കൂൾ ഭരണസമിതിയുടെ സംരംഭവും പ്രദേശിക സമൂഹത്തിന്റെ പിന്തുണയും ചേർന്ന് നടപ്പിലാക്കിയ ഈ പദ്ധതി കുട്ടികളുടെ ഹാജർ, പഠനശ്രദ്ധ, ഉത്സാഹം എന്നിവ വർധിപ്പിക്കാൻ വലിയ സഹായകമാകും. പ്രാഥമിക വിദ്യാർത്ഥികൾക്ക് ഓരോ ദിവസവും പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം ലഭ്യമാക്കുന്നതിലൂടെ സ്കൂളിന്റെ സമഗ്ര വിദ്യാഭ്യാസ മുന്നേറ്റത്തിൽ ഒരു വലിയ ചുവടുവെപ്പായി ഈ പദ്ധതി മാറുന്നു.