Spread the love

ആലങ്കോട് കിളിമാനൂർ ഉപജില്ലയിലെയും ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെയും ഒരു പ്രധാന ശൈക്ഷണിക കേന്ദ്രമായ ഗവ: എൽ. പി. എസ്, കട്ടപ്പറമ്പ് വഞ്ചിയൂർ പി. ഓയിലെ നമ്മുടെ വിദ്യാലയത്തിന്റെ ദീർഘകാല സ്വപ്നമായിരുന്ന പ്രഭാതഭക്ഷണ പദ്ധതി കരവാരം ഗ്രാമപഞ്ചായത്തിന്റെ സാർഥകമായ ഇടപെടലിലൂടെ യാഥാർത്ഥ്യമായി.
വിദ്യാർത്ഥികളുടെ ആരോഗ്യ, പോഷക നില, പഠന ശ്രദ്ധ, ഹാജർ എന്നിവ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി മാതാപിതാക്കളുടെയും അധ്യാപകരുടെയും സമൂഹത്തിന്റെയും ഒരുമിച്ചുള്ള പ്രതീക്ഷകൾക്കുള്ള മറുപടിയാണ്.
കരവാരം പഞ്ചായത്തിന്റെ സജീവ പിന്തുണ, പ്രവർത്തക സംഘത്തിന്റെ ഏകോപനം, സ്കൂൾ ഭരണസമിതിയുടെ ശ്രദ്ദേയമായ പ്രവർത്തനം എന്നിവയുടെ ഫലമായി കുട്ടികൾക്കായി ആരോഗ്യകരവും പോഷകസമൃദ്ധവുമായ പ്രഭാതഭക്ഷണം പ്രതിദിനം ലഭ്യമാക്കാൻ കഴിയുന്നു.
വിദ്യാലയത്തിന്റെ സമഗ്ര വികസനത്തിലേക്ക് ഒരു വലിയ ചുവടുവെപ്പായി ഈ പദ്ധതി മാറുകയും കുട്ടികളുടെ പഠനപാരമ്പര്യത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.