ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ അവർകൾ കരവാരം ഗ്രാമപഞ്ചായത്തിലെ വഞ്ചിയൂർ ജംഗ്ഷനിലെ മാർക്കറ്റ് ബിൽഡിങ്ങിൽ 2024–25 വാർഷിക പദ്ധതിയുടെ ഭാഗമായി 8 മുതൽ 15 വരെയുള്ള വാർഡുകളിലെ മുഴുവൻ വീടുകളിലേക്കുള്ള ബിൻ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. അതോടൊപ്പം ‘ഒരു കോടി വൃക്ഷത്തൈ നടീൽ’ പദ്ധതിയിലേക്ക് ആവശ്യമായ തൈകളുടെ ശേഖരണവും മന്ത്രി നിർവഹിച്ചു. പ്രൗഢഗംഭീരമായ ഈ ചടങ്ങിൽ പങ്കെടുത്ത എല്ലാ ആളുകളോടും നന്ദി രേഖപ്പെടുത്തുന്നു.