Spread the love

കരവാരം ഗ്രാമപഞ്ചായത്തിന് കഴിഞ്ഞ ഒരു വർഷമായി പഞ്ചായത്ത് ആവശ്യങ്ങൾക്കായി ഉപയോഗിക്കാനായുള്ള വാഹനം ഇല്ലാത്ത അവസ്ഥ നിലനിന്നിരുന്നു. വിവിധ സേവനങ്ങൾ, ഫീൽഡ് സന്ദർശനങ്ങൾ, പൊതുപ്രവർത്തനങ്ങൾ എന്നിവ നടത്തുന്നതിൽ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് പുതിയ വാഹനം പഞ്ചായത്ത് ഏറ്റുവാങ്ങിയത്.
പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങൾക്കും ജനസേവനത്തിനും കൂടുതൽ കാര്യക്ഷമത നൽകുന്ന ഈ പുതിയ വാഹനം, അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുകയും പൊതുജനങ്ങൾക്ക് വേഗത്തിൽ സേവനങ്ങൾ എത്തിക്കാനും സഹായകമാകുമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.