Spread the love

കരവാരം കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം ഇനി മുതൽ വൈകുന്നേരം നാലുമണി വരെ ലഭ്യമാകും. പ്രദേശവാസികൾ ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന ഈ വിപുലീകരിച്ച സേവന സമയം ആരോഗ്യസൗകര്യങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിന് വലിയ മാറ്റം ഉണ്ടാക്കും.
പുതിയ സേവന സമയത്തിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ എം. എൽ. എ. ബഹുമാനപ്പെട്ട ശ്രീമതി O. S. അംബിക നിർവഹിച്ചു.
പഞ്ചായത്തിലെ പൊതുജനങ്ങൾക്ക് കൂടുതൽ സുലഭവും കാര്യക്ഷമവുമായ ചികിത്സാനുഭവം ലഭ്യമാക്കുന്ന ദിശയിൽ ഈ തീരുമാനം ഒരു നിർണായക ചുവടുവെപ്പാണ്. മുതിർന്നവർക്കും തൊഴിൽ ചെയ്യുന്നവർക്കും സ്കൂൾ കഴിഞ്ഞ് വരുന്ന കുട്ടികൾക്കും ഈ സൗകര്യം വലിയ