Spread the love

കരവാരം ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ ആരോഗ്യ കർമ്മ സേന തേവലക്കാട് എസ്.എൻ.യു.പി.എസ് സ്കൂളിൽ രൂപീകരിച്ചു.
ആരോഗ്യ ബോധവൽക്കരണം, ശുചിത്വ ശീലങ്ങൾ, അടിസ്ഥാന ആരോഗ്യ പരിശോധനകൾ തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾ സജീവ പങ്കാളികളാകുന്ന വിധത്തിൽ ഈ കർമ്മ സേന രൂപപ്പെടുത്തിയത് വലിയ നേട്ടമായി മാറുന്നു.

ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ദീപ പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു.
ഉദ്ഘാടനം കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീർ രാജകുമാരി നിർവഹിച്ചു.

ആരോഗ്യ കർമ്മ സേനയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ നേതൃത്വപരിശീലനം ഹെൽത്ത് ഇൻസ്പെക്ടർ സജിതയും ജെ.എച്ച്.ഐ സുനിൽഉം ചേർന്ന് നൽകി.
വിദ്യാർത്ഥികളുടെ ആരോഗ്യസുരക്ഷയും സ്കൂൾ-സമൂഹ ആരോഗ്യ പങ്കാളിത്തവും മെച്ചപ്പെടുത്തുന്ന ഒരു മാതൃകാപദ്ധതിയായാണ് ഇത് കേരളത്തിൽ കാണപ്പെടുന്നത്.