Spread the love

തിരുവനന്തപുരത്തെ കുടുംബശ്രീ ജില്ലാമിഷന്റെ മാർഗ്ഗനിർദ്ദേശത്തിലും കരവാരം സി.ഡി.എസ് ന്റെ സജീവ പ്രവർത്തനത്തിലും സംഘടിപ്പിക്കുന്ന 27-മത് കുടുംബശ്രീ വാർഷികാഘോഷം സമൂഹ വനിതാ ശക്തീകരണത്തിൻ്റെ ഒരു വലിയ നാഴികക്കല്ലായി മാറുന്നു. സാമ്പത്തിക ശാക്തീകരണം, സംരംഭകത്വ വളർച്ച, സാമൂഹിക പങ്കാളിത്തം എന്നിവയിൽ കരവാരം കുടുംബശ്രീയുടെ നേട്ടങ്ങളെ ആഘോഷിക്കുന്ന ദിനമാണ് ഇത്. വിവിധ യൂണിറ്റുകളുടെ മികച്ച പ്രവർത്തകർക്ക് ആദരവും പുതിയ സംരംഭങ്ങൾക്കുള്ള പ്രചോദനവുമായ വിവിത പരിപാടികൾ ചടങ്ങിൽ അവതരിപ്പിക്കും.