Spread the love

കരവാരം ഗ്രാമപഞ്ചായത്തിന്റെ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ഇന്ന് രാവിലെ പത്തര മണിക്ക് വഞ്ചിയൂർ യു.പി.എസ്. സ്കൂളിൽ ഭംഗിയായി അരങ്ങേറി. ഞാൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും നവാഗതരായ കുട്ടികൾക്ക് ഹൃദയപൂർവ്വം സ്വാഗതം നേർക്കുകയും ചെയ്തു.
വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ഈ ഉത്സവത്തിൽ, പഞ്ചായത്തിലെ പുതിയ ഭരണസമിതി നടപ്പിലാക്കിയ പ്രഭാതഭക്ഷണ പദ്ധതിയുടെ ഔപചാരിക ഉദ്‌ഘാടനവും നിർവഹിച്ചു. കുട്ടികളുടെ ആരോഗ്യത്തിനും പഠനോത്സാഹത്തിനും വലിയ പിന്തുണയായാണ് ഈ പദ്ധതി കാണപ്പെടുന്നത്.