Spread the love

ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കരവാരം ഗ്രാമപഞ്ചായത്ത് ഇന്ന് പരിസ്ഥിതി സൗഹൃദ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് വിളംബര ജാഥ സംഘടിപ്പിച്ചു. കരവാരം പഞ്ചായത്തിൽ നിന്ന് ആരംഭിച്ച ജാഥ കൃഷി ഓഫീസിൽ സമാപിക്കുകയും, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി എല്ലാവരും പങ്കെടുത്തു.
വൃക്ഷത്തൈകൾ നട്ട് ഹരിതാഭമായ ഭാവിക്കായി ഒരു മാതൃകയും സൃഷ്ടിച്ചു. ഈ ജാഥയിൽ പങ്കെടുത്ത മെമ്പർമാർക്കും സി.ഡി.എസ് അംഗങ്ങൾക്കും ഹരിത കർമ്മ സേനാംഗങ്ങൾക്കും തൊഴിലുറപ്പ് സഹോദരിമാർക്കും വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്കും എന്റെ ഹൃദയപൂർവ്വമായ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു.