Spread the love

കരവാരം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ പാറവിള നഗറിൽ വർഷങ്ങളായി കുടിവെള്ളത്തിനായി കിലോമീറ്ററുകളോളം തല ചുമടുമായി നടക്കേണ്ടി വന്നിരുന്ന കുടുംബങ്ങൾക്ക് ഇനി ആശ്വാസം ലഭിച്ചു. വാർഡ് മെമ്പറായ ഫാൻസി ഉന്നയിച്ച അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ പുതിയ ഭരണസമിതിയുടെ ഭാഗമായുള്ള ഇടപെടലിലൂടെ അവിടുത്തെ ജനങ്ങൾക്ക് കുഴൽക്കിണർ കുഴിച്ച് നൽകാൻ കഴിഞ്ഞത് വലിയ സന്തോഷമാണ്.
ഈ പദ്ധതിയിലൂടെ പ്രദേശവാസികളുടെ ദൈനംദിന ജീവിതത്തിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. അവിടുത്തെ ജനങ്ങളുടെ ഈ സന്തോഷത്തിൽ ഞാനും ഹൃദയം നിറഞ്ഞ സന്തോഷത്തോടെ പങ്കുചേരുന്നു.