കരവാരം ഗ്രാമപഞ്ചായത്ത് അഭിമാനപൂർവ്വം 2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ആരോഗ്യകരവാരം പദ്ധതിയുടെ പത്താം വാർഡിലെ വാർഡ് തല സ്ക്രീനിങ് വഞ്ചിയൂർ സാംസ്കാരിക നിലയത്തിൽ വച്ച് ബഹുമാനപ്പെട്ട ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.
കേരളത്തിന്റെ ആരോഗ്യരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന പാലിയം ഇന്ത്യ, ഹാപ്പ് എന്നീ സ്ഥാപനങ്ങൾ നമ്മുടെ ഫാമിലി ഹെൽത്ത് സെന്ററുമായി (FHC) സഹകരിച്ച് എല്ലാ കുടുംബശ്രീ കുടുംബങ്ങൾക്കും സമഗ്രമായ ആരോഗ്യ ബോധവത്കരണം, രോഗങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലുകൾ, കൂടാതെ വന്നിട്ടുള്ള അസുഖങ്ങൾ കഠിനരൂപത്തിലേക്ക് പോകാതിരിക്കാൻ വേണ്ട പ്രായോഗിക നിർദേശങ്ങളും ക്ലാസുകളും നൽകുന്നു.
കേരളത്തിൽ വെച്ച് വെറും ആറ് പഞ്ചായത്തുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് എന്നത് തന്നെ കരവാരം പഞ്ചായത്തിന്റെ വളർച്ചയ്ക്കും ആരോഗ്യരംഗത്തെ ശക്തമായ ദൗത്യത്തിനുമുള്ള വലിയ അംഗീകാരമാണ്.