കരവാരം ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂളിൽ പഠിക്കുന്ന ഏകദേശം 35-ഓളം ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള യൂണിഫോം തുണി, ഞാനും പങ്കാളിയായ സ്പോൺസർഷിപ്പിന്റെ ഭാഗമായി, രക്ഷകർത്താക്കളുടെ മീറ്റിംഗിൽ വച്ച് വിതരണം ചെയ്യുകയുണ്ടായി.
വിദ്യാർത്ഥികളുടെ ആത്മവിശ്വാസവും സൗകര്യങ്ങളും വർദ്ധിപ്പിക്കുന്ന ഇത്തരത്തിലുള്ള സഹായങ്ങൾ സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തത്തിന്റെ പ്രതീകമാണെന്നും, ഈ പദ്ധതിക്ക് പിന്തുണ നൽകിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നതുമാണ്.