Spread the love

കരവാരം ഗ്രാമപഞ്ചായത്തിന്റെ ഭരണസമിതിയുടെ അവസാന വികസന പരിപാടിയായാണ് 10 വാർഡുകളിലേക്കുള്ള സെഗ്രിക്കേഷൻ ബിൻ വിതരണം വിജയകരമായി നടന്നു. ആദ്യഘട്ടത്തിൽ ആയിരത്തോളം തൊഴിലുറപ്പ് സഹോദരിമാർക്ക് ബിൻ വിതരണം ചെയ്തു, ഗ്രാമപഞ്ചായത്തിന്റെ എല്ലാ വാർഡുകളിലേക്കും സമഗ്രമായ രീതിയിൽ പദ്ധതിയുടെ അരങ്ങേറ്റം നടന്നു. വരും ദിവസങ്ങളിൽ ഹരിത കർമ്മ സേനാംഗങ്ങൾ വീടുകളിലേക്കെത്തിച്ച് ബിനുകൾ വിതരണം ചെയ്യും, ജനങ്ങളെ വീടുകളിൽ നിന്ന് തന്നെ ശുചിത്വ പ്രവർത്തനങ്ങളിൽ പങ്കാളിയാക്കാൻ പദ്ധതിയിടുന്നു.