കരവാരം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ ആരോഗ്യ കരവാരം പദ്ധതിയുടെ ഭാഗമായി വാർഡ് തല സ്ക്രീനിംഗ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. വാർഡ് മെമ്പർ ആർ. ലാലികുമാർ ഉദ്ഘാടനം നിർവഹിച്ചു.
പദ്ധതിയുടെ ഭാഗമായി ഡോക്ടർ അപർണ്ണ സംഭാവനയായി നൽകിയ ബി.പി. പരിശോധനാ മെഷീൻ വാർഡ് മെമ്പർ ആർ. ലാലികുമാർ ആശാ വർക്കർ ഗിരിജയ്ക്ക് കൈമാറി. വാർഡിലെ ജനങ്ങളുടെ ആരോഗ്യനില കൃത്യമായി നിരീക്ഷിക്കുന്നതിനും ജീവിതശൈലീ രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും ഇത്തരം ആരോഗ്യ പരിശോധനകൾ സഹായകരമാകും.
ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകി വാർഡ് തലത്തിൽ സംഘടിപ്പിക്കുന്ന സ്ക്രീനിംഗ് പ്രവർത്തനങ്ങളിൽ എല്ലാവരും സജീവമായി പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചു. ആരോഗ്യ കരവാരം പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കുന്നതിനായി ജനങ്ങളുടെയും ആരോഗ്യപ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു.
ആരോഗ്യകരമായ ഒരു സമൂഹത്തിനായി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താം. ആരോഗ്യപരിപാലനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് എല്ലാവരും ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമാകാം.