Spread the love

കരവാരം ഫാമിലി ഹെൽത്ത് സെന്റർ വികസന നിറവിൽ ബഹുമാനപ്പെട്ട ആറ്റിങ്ങൽ എംഎൽഎ OS അംബിക 24/09/2025 ബുധനാഴ്ച രാവിലെ 11 മണിക്ക് ഹെൽത്ത് സെന്ററിൽ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന പരിപാടിയിൽ കോൺഫറൻസ് ഹാൾ, ലഘു ഭക്ഷണശാല, വനിതാ ജിം, വനിതാ യോഗ സെന്റർ തുടങ്ങിയ വിവിധ സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കപ്പെട്ടു. കൂടാതെ, മെൻസ്ട്രൽ കപ്പ് വിതരണം, ഹരിത കർമ്മ സേന അംഗങ്ങൾക്ക് ഹെൽത്ത് ഇൻഷുറൻസ് കാർഡ് വിതരണം എന്നിവയും ചടങ്ങിൽ നടന്നു. ഈ വികസന പ്രവർത്തനങ്ങൾ പ്രദേശവാസികൾക്ക് മികച്ച ആരോഗ്യ സൗകര്യങ്ങൾ ലഭ്യമാക്കുകയും, വനിതകൾക്കും കുട്ടികൾക്കും സുരക്ഷിതവും സുഖപ്രദവുമായ പരിസ്ഥിതി ഉറപ്പാക്കുകയും ചെയ്യുന്നു.